യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ചര്‍ച്ചകള്‍ അലസി: പാക് മന്ത്രിസഭ പ്രതിസന്ധിയില്‍
ഇസ്ലാമബാദ് (ഏജന്‍സി), 12 മെയ് 2008   ( 10:49 IST )
പ്രസിഡന്‍റ് പര്‍വേശ് മുഷാറഫ് പുറത്താക്കിയ ജഡ്ജിമാരെ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഭരണമുന്നണിയിലെ പ്രബലരായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്ഥാന്‍ മുസ്ലിം ലീഗും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ജഡ്ജിമാരെ തിരിച്ചെടുക്കാന്‍ സ്വയം പ്രഖ്യാപിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പ്രശ്നം എങ്ങിനെ പരിഹരിക്കും എന്നറിയാതെ ആശങ്കയിലാണ് ഇരു പാര്‍ട്ടികളും. ലണ്ടനില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടത്തിവന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാഞ്ഞതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് തിരിച്ചു പോയി. ചര്‍ച്ചകള്‍ പരാജയമായിരുനെന്ന് ഇതില്‍ പങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷബാസ് ഷെരീഫ് പറഞ്ഞു. സര്‍ക്കാരിന് പ്രശ്നാധിഷ്‌ഠിതമായ പിന്തുണ തുടരുമെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്‍റെ ഉന്നതതല യോഗം ഇന്ന് ചേരുന്നുണ്ട്. കൂട്ടുകക്ഷിയില്‍ തുടരുന്ന കാര്യത്തെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നവാസ് ഷെരീഫും അസീഫ് അലി സര്‍ദാരിയും തമ്മില്‍ ദുബായില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിക്കപ്പെട്ടതായാണ് പറഞ്ഞിരുന്നതെങ്കിലും സത്യാവസ്ഥ മറിച്ചാണെന്ന് ഷെരീഫ് ക്യാമ്പ് ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ജഡ്ജിമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഷെരീഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മുഷാറഫിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഷെരീഫ് ജഡ്ജിമാരെ പുനസ്ഥാപിക്കുന്നത് അഭിമാന പ്രശ്നമായാണ് കാണുന്നത്.

മുഷാറഫ് വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ച മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ചൌധരി ആ സ്ഥാനത്ത് തിരിച്ചെത്തണമെന്നാണ് ഷെരീഫിന്‍റെ ആഗ്രഹം. എന്നാല്‍ ഈയൊരു പ്രശ്നത്തിന്‍റെ പേരില്‍ മുഷാറഫിനെ പിണക്കാന്‍ സര്‍ദാരി തയാറല്ല. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂല കാരണവും നിലപാടുകളിലെ ഈ ഭിന്നതയാണ്. മുഷാറഫ് നിയമിച്ച ജഡ്ജിമാരുടെ ഭാവിയുടെ കാര്യത്തിലും ഇരു കൂട്ടരും വ്യത്യസ്ത ധ്രുവങ്ങളിലാണ്. ഇവരെ തുടരാനനുവദിക്കണമെന്നാണ് സര്‍ദാരിയുടെ വാദം. ഇതിനായി ഭരണഘടന കാര്യങ്ങള്‍ നോക്കുന്ന പ്രത്യേക സുപ്രിംകോടതി സ്ഥാപിക്കാനിടയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബോട്ട് മുങ്ങി 20 മരണം
ലെബനനില്‍ സംഘര്‍ഷം: മൂന്ന്‌ മരണം
തായ്‌വാനില്‍ ഭൂചലനം: ആളപായമില്ല
തെറ്റിദ്ധാരണ വേണ്ടെന്ന് അമേരിക്ക
പാക് ഭരണമുന്നണിയില്‍ പൊട്ടിത്തെറി തുടരുന്നു
ശ്രീലങ്കയില്‍ പുലികള്‍ നാവിക കപ്പല്‍ തകര്‍ത്തു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace