|
| ചൈനയില്‍ ഭൂകമ്പം: മരണം 10,000 കവിഞ്ഞു |
| ബീജിംഗ്(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 08:39 IST ) | |
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാനിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. സിചുവാന്‍ പ്രവിശ്യയില്‍ മാത്രം 8533 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചോങ്ങിംഗ് മുന്‍സിപ്പാലിറ്റിയിലെ രണ്ട് പ്രൈമറി വിദ്യാലയങ്ങള്‍ തകര്‍ന്നു വീണാണ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റത്. അതേസമയം,ഡുജിയാന്‍ഗ്യാന്‍ നഗരത്തില്‍ വീടുകള്‍ തകര്‍ന്നു വീണ് കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് കരുതുന്നതായി പ്രാദേശിക സര്‍ക്കാരിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കുശേഷം സിചുവാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. ചൈനയിലെ താങ്ങ്‌ഷാന്‍ നഗരത്തില്‍ 1976 ലുണ്ടായ ഭൂചലനത്തില്‍ 255,000 ആളുകള്‍ മരിച്ചിരുന്നു. ആദ്യ ചലനത്തിനു ശേഷം 44 തുടര്‍ ചലനങ്ങളുണ്ടായി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായതിനാല്‍ അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|