|
| രാജി സ്വീകരിക്കരുതെന്ന് സര്‍ദാരി |
| ഇസ്‌ലാമബാദ്(ഏജന്‍സി):, ചൊവ്വ, 13 മെയ് 2008 ( 11:54 IST ) | |
പാകിസ്ഥാന്‍ സഖ്യ സര്‍ക്കാരില്‍ നിന്ന് രാജിവച്ച പാകിസ്ഥാന്‍ മുസ്ലീം ലീഗ്(എന്‍) മന്ത്രിമാരുടെ രാജി സ്വീകരികരുതെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് ആവശ്യപ്പെട്ടു. താന്‍ മുന്‍കൈയ്യെടുത്ത് പ്രശനപരിഹാരത്തിന് ശ്രമിക്കാമെന്നും സര്‍ദാരി പറഞ്ഞിട്ടുണ്ട്.
നവാസ് ഷെരീഫുമായുള്ള അഭിപ്രായ ഭിന്നത ഗൌരവമുള്ളതല്ലെന്നും ജൂണ്‍ 26ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഷെരീഫിനെതിരെ സ്ഥാനാര്‍ത്തിയെ നിര്‍ത്തില്ലെന്നും സര്‍ദാരി പറഞ്ഞു. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയശേഷം പാര്‍ട്ടിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അതിനുശേഷമായിരിക്കും ഷെരീഫിന്‍റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുക. രാജിവയ്ക്കുന്ന മന്ത്രിമാര്‍ക്ക് പകരമായി പി പി പി പുതിയ മന്ത്രിമാരെ നിര്‍ദേശിക്കില്ലെന്നും സര്‍ദാരി അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാജിക്കത്ത് നല്‍കിയ ധനകാര്യമന്ത്രിയ്ക്ക് പകരക്കാരനെ സര്‍ദാരി നിര്‍ദേശിച്ചേക്കുമെന്ന് സൂചനയുണ്ട്.
പിരിച്ചുവിടപ്പെട്ട ജഡ്ജിമാരെ തിരിച്ചെടുക്കുന്ന പ്രശ്നത്തില്‍ നാലു കക്ഷികളടങ്ങിയ ഭരണസഖ്യത്തില്‍ മുഖ്യപങ്കാളിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) രണ്ടാമത്തെ വലിയ കക്ഷിയായ നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയും (പിഎംഎല്‍ - എന്‍) തമ്മില്‍ ഭിന്നതയെ തുടന്ന് കഴിഞ്ഞ ദിവസമാണ് ആറാഴ്ച പ്രായമായ കൂട്ടുകക്ഷി ഗവണ്‍മെന്‍റില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കാന്‍ ഷെരീഫ് തീരുമാനിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|