യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പ്രശ്നാധിഷ്ഠിത പിന്തുണ തുടരും: ഷെരീഫ്
ഇസ്ലാമബാദ്(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 14:48 IST )
പാകിസ്ഥാനില്‍ പിപിപി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന്‌ മന്ത്രിമാരെ പിന്‍‌വലിക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിനുള്ള പ്രശ്നാ‍ധിഷ്ഠിത പിന്തുണ തുടരുമെന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ്(എന്‍) നേതാവ് നവാസ് ഷെരീഫ് അറിയിച്ചു. ജനാധിപത്യത്തെ ദുര്‍ബലമാക്കാനുള്ള ഒരു ഗൂഢാലോചനയിലും പങ്കാളിയാകില്ലെന്നും ഷെരീഫ് പറഞ്ഞു.

പ്രസിഡന്‍റ് പര്‍വേസ്‌ മുഷാറഫ്‌ പുറത്താക്കിയ ജഡ്ജിമാരുടെ പുനര്‍നിയമനത്തിന്‌ നിശ്ചയിച്ച രണ്ടാമത്തെ സമയപരിധിയും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ മന്ത്രിസഭയില്‍ നിന്ന്‌ പിന്മാറാന്‍ പിഎംഎല്‍(എന്‍) തീരുമാനിച്ചത്‌.

അതേ സമയം രാജിവയ്ക്കാന്‍ തീരുമാനിച്ച മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാര്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പാകിസ്ഥാന്‍ മുസ്ലീം ലീഗ്(എന്‍) മന്ത്രിമാരുടെ രാജി സ്വീകരികരുതെന്ന് പാക്കിസ്ഥാ‍ന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവാസ് ഷെരീഫുമായുള്ള അഭിപ്രായ ഭിന്നത ഗൌരവമുള്ളതല്ലെന്നും ജൂണ്‍ 26ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഷെരീഫിനെതിരെ സ്ഥാനാര്‍ത്തിയെ നിര്‍ത്തില്ലെന്നും സര്‍ദാരി വ്യക്തമാക്കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണി: ബുഷ്
രാജി സ്വീകരിക്കരുതെന്ന് സര്‍ദാരി
ചൈനയില്‍ ഭൂകമ്പം: മരണം 10,000 കവിഞ്ഞു
ബോട്ട് മുങ്ങി 20 മരണം
ചര്‍ച്ചകള്‍ അലസി: പാക് മന്ത്രിസഭ പ്രതിസന്ധിയില്‍
ലെബനനില്‍ സംഘര്‍ഷം: മൂന്ന്‌ മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace