|
| വെസ്റ്റ് വിര്‍ജിനിയയില്‍ ഹിലാരി |
| വാഷിംഗ്‌ടണ്‍ (ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 11:57 IST ) | |
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ വെസ്റ്റ് വിര്‍ജിനിയയില്‍ ഹിലാരി ക്ലിന്‍റണ് ജയം. മത്സരത്തില്‍ തുടരുകയാണെന്ന് ഹിലാരി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എതിരാളിയായ ബാരക്ക് ഒബാമയെ മറികടക്കാന്‍ ഈ ജയം കൊണ്ട് ഹിലാരിക്ക് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം അവസാന നിമിഷം വരെ മത്സര രംഗത്ത് തുടരുമെന്നും തിരിച്ചടികളില്‍ നിന്നും ശക്തമായി തിരിച്ചു വന്ന ചരിത്രമാണ് തനിക്കുള്ളതെന്നും ഹിലാരി പറഞ്ഞു. അന്തിമ വിജയം കരസ്ഥമാക്കാന്‍ ഉതകുന്ന മുന്‍തൂക്കം ഇതുവരെയായും താനോ ഒബാമയോ കൈവരിച്ചിട്ടില്ലെന്നും ഹിലാരി ചൂണ്ടിക്കാട്ടി.
ഒബാമയാകട്ടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച മട്ടാണ്. ഹിലാരി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തീര്‍ത്തും യോഗ്യയാണെന്നും ഇക്കാര്യം താന്‍ പരിഗണിക്കുമെന്നും ഒബാമ അടുത്തിടെ പ്രസ്താവിച്ചിരുന്നു. പമ്മമൊഴുക്കിയാണ് ഇരു സ്ഥാനാര്‍ഥികളും മത്സരരംഗം കൊഴിപ്പിക്കുന്നത്. ഒബാമക്ക് സാധ്യത കൂടുതലാണെന്ന വിലയിരുത്തലുകള്‍ വന്നതോടെ സാമ്പത്തികമായി ഇദ്ദേഹത്തിന്‍റെ നില ഭദ്രമാണ്. അതേ സമയം ഹിലാരിയുടെ പ്രചാരണ പരിപാടികള്‍ കടത്തില്‍ മുങ്ങിയാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി തന്നെ സഹായിക്കണമെന്ന അവര്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ വിജയം സുനിശ്ചിതമല്ലാത്ത ഒരു പോരാട്ടത്തിനായി ധനം ചെലവിടാന്‍ എത്രപേര്‍ തയാറാകുമെന്ന ചോദ്യം ഇതിനോടകം തന്നെ ഹിലാരിയുടെ പ്രതീക്ഷകള്‍ക്ക് കാര്യമായ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|