|
| ഭരണപ്രതിസന്ധി: പിപിപി യോഗം ചേരും |
| ഇസ്ലാമബാദ് (ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 13:08 IST ) | |
പാകിസ്ഥാനില്‍ ആറ് ആഴ്ച മാത്രം പ്രായമുള്ള കൂട്ടുകക്ഷി മന്ത്രിസഭയുടെ നിലനില്‍പ്പ് ഉറപ്പാക്കാനായി പ്രമുഖ ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉന്നതതല യോഗം ബുധനാഴ്ച ചേരും. കോ ചെയര്‍മാന്‍ അസിഫ് അലി സര്‍ദാരിയുടെ വീട്ടില്‍ വൈകുന്നേരമാണ് യോഗം നടക്കുക. പ്രസിഡന്‍റ് പര്‍വേശ് മുഷാറഫ് പിരിച്ചുവിട്ട ജഡ്ജിമാരെ തിരിച്ചെടുക്കുന്ന പ്രശ്നത്തെച്ചൊല്ലി പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗത്തില്‍പ്പെടുന്ന ഒമ്പത് മന്ത്രിമാര്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് ചൊവ്വാഴ്ച രാജി നല്‍കിയിരുന്നു.
ഇവരുടെ രാജിക്കത്ത് സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ജഡ്ജിമാരുടെ പ്രശ്നത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്‍റെ നിലപാട്. ഇക്കാര്യം അദ്ദേഹം നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ജഡ്ജിമാരെ പുനസ്ഥാപിക്കാനുള്ള രണ്ടാമത്തെ സ്വയംപ്രഖ്യാപിതമായ അന്തിമ ദിവസവും പിന്നിട്ടതോടെയാണ് നവാസ് ഷെരീഫ് തന്‍റെ പാര്‍ട്ടിക്കാരായ മന്ത്രിമാരോട് രാജിക്കത്ത് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. അതേ സമയം സര്‍ക്കാരില്‍ നിന്നും വിട്ടു നിന്നാലും പിന്തുണ തുടരുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഗിലാനിയോടും ഷെരീഫ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|