|
| മൂണ്‍ മ്യാന്‍മാറിലേക്ക് |
| യുണൈറ്റഡ് നേഷന്‍സ് (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008 ( 11:17 IST ) | |
ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മ്യാന്‍മാര്‍ സന്ദര്‍ശിക്കും. നര്‍ഗീസ് ചുഴലിക്കാറ്റ് നാശം വിതച്ച മ്യാന്‍മാറിലേക്ക് സഹായമെത്തിക്കാന്‍ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിദേശ രക്ഷാപ്രവര്‍ത്തകരെ മ്യാന്‍മാറില്‍ പ്രവേശിക്കാന്‍ ജുണ്ടാ ഭരണകൂടം തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മ്യാന്‍മാര്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ച മൂണ്‍ യാത്ര തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിദേശ രക്ഷാപ്രവര്‍ത്തകര്‍ക്ക് വീസ നല്‍കാനും മ്യാന്‍മാറിനെ പ്രേരിപ്പിക്കുകയാണ് മൂണിന്‍റെ പ്രധാന ലക്‌ഷ്യം.
മ്യാന്‍മാറിലെ ജുണ്ടാ ഭരണകൂടവുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ മൂണ്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇത് വിഫലമാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മൂന്ന് കത്തുകളും മൂണ്‍ മ്യാന്‍മാര്‍ ഭരണാധികാരികള്‍ക്ക് അയച്ചിരുന്നു. വിദേശത്തു നിന്നുള്ള സഹായങ്ങള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ ഇവ തങ്ങള്‍ തന്നെ വിതരണം ചെയ്തോളാമെന്നുമുള്ള നിലപാട് മാറ്റാന്‍ മ്യാന്‍മാറിലെ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|