|
| ഇന്ത്യ-പാക് ഉന്നതതല ചര്‍ച്ച ഇന്ന് |
| ഇസ്ലാമാബാദ്(ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 08:57 IST ) | |
ഇന്ത്യ - പാക്കിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ വീണ്ടും തുടക്കമാകും. പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍മൂലം മുടങ്ങിപ്പോയ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയിലാണ്. തീവ്രവാദം, അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ഇരുരാജ്യങ്ങളിലേയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ മോചനവും ചര്‍ച്ചയില്‍ വന്നേക്കും.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകളും വിദേശമന്ത്രിതല ചര്‍ച്ചകളുമാണു നടക്കുക. ചൊവ്വാഴ്ച വിദേശകാര്യ സെക്രട്ടറി ശിവ്ശങ്കര്‍ മേനോന്‍ പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ഖുര്‍ഷിദുമായും ബുധനാഴ്ച വിദേശകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പാക് വിദേശകാര്യമന്ത്രി മുഹമ്മദ് ഖുറേഷിയുമായും ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. പാക് പ്രസിഡന്‍റ് പര്‍വേസ് മുഷാറഫ്, പ്രധാനമന്ത്രി യൂസുഫ് ഗീലാനി, പി പി പി നേതാവ് സര്‍ദാരി, നവാസ് ഷെരീഫ് തുടങ്ങിയവരുമായും പ്രണബ് കൂടിക്കാഴ്ച നടത്തിയേക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|