|
| ദുരിതാശ്വാസം: ജുണ്ട ഭരണകൂടം അയയുന്നു |
| യങ്കൂണ്‍ (ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 11:13 IST ) | |
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തകരെ മ്യാന്‍മാറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ജുണ്ട ഭരണകൂടം വ്യക്തമാക്കി. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് മ്യാന്‍മാര്‍ സന്ദര്‍ശിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ദുരിതബാധിത മേഖലകളില്‍ സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തകരെ അനുവദിക്കുമെന്നാണ് മ്യാന്‍മാര്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുള്ളത്. മെയ് രണ്ട്, മൂന്ന് തിയതികളില്‍ നടന്ന ചുഴലികാറ്റിനെ തുടര്‍ന്ന് 78,000 പേര്‍ കൊല്ലപ്പെട്ടതായാണ് അനുമാനം. 56,000 പേരെ കാണാതായിട്ടുണ്ട്. 56,000 പേരെ കാണാതായിട്ടുണ്ടെന്നാണ് അനുമാനം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അനുവദിക്കുകയില്ലെന്നാണ് ജുണ്ടാ ഭരണകൂടം ഇതുവരെ അറിയിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത്തപെടുത്തുന്ന കാര്യത്തില്‍ ജുണ്ടാ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തനായാണ് മൂണ്‍ മ്യാന്‍മാറിലെത്തുന്നത്. ഇതു സംബന്ധിച്ച് മൂണുമായി ടെലിഫോണ്‍ സംഭാഷണം നടത്താന്‍ ജുണ്ടാ ഭരണകൂടം നേരത്തെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മ്യാന്‍മാറില്‍ നേരിട്ടെത്താന്‍ ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ തീരുമാനിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|