|
| മുഷാറഫിന്‍റെ അധികാരം കുറയ്ക്കാന്‍ പദ്ധതി |
| ഇസ്ലാമബാദ് (ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 12:33 IST ) | |
പ്രസിഡന്‍റ് പര്‍വേശ് മുഷാറഫിന്‍റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കുന്ന ഭരണഘടന ഭേദഗതി ബില്ലിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ രൂപം നല്‍കുന്നു. മുഷാറഫ് പിരിച്ചുവിട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരി ഉള്‍പ്പെടെയുള്ള ജഡ്ജിമാരെ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഭരണഘടന ഭേദഗതിയുടെ കരട് ഏകദേശം പൂര്‍ണമായി കഴിഞ്ഞെന്നും ഒട്ടനവധി ഭേദഗതികള്‍ ഉള്‍കൊള്ളുന്നതാണ് നിര്‍ദിഷ്‌ട പാക്കേജെന്നും നിയമ മന്ത്രി ഫറൂഖ് നായിക് പറഞ്ഞു. നിയമ വിദഗ്ധരുമായി ചേര്‍ന്ന് പാക്കേജ് രൂപീകരണത്തില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ഫറൂഖ് നായിക്.
പതിനെട്ടാമത് ഭരണഘടന ഭേദഗതി എന്ന നിലയിലാണ് നിര്‍ദിഷ്‌ട ബില്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ അവതരിക്കപ്പെടുക. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും അധികാരങ്ങള്‍ തുല്യമാക്കാന്‍ വിഭാവനം ചെയ്യുന്നതാണ് നിര്‍ദിഷ്‌ട ഭേദഗതി. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സീകരിക്കാനും ഭരണഘടന ഭേദഗതി വിഭാവനം ചെയ്യുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|