|
| ആണവ രാജ്യമാക്കിയത് ഇന്ത്യ: ഷെരീഫ് |
| ലാഹോര്‍ (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 09:04 IST ) | |
പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഒരു ഇന്ത്യന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയത് തികച്ചും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്താണ് ഇതിന്‍റെ ആവശ്യം എന്ന ചിന്തയാണ് ആദ്യം കടന്നു വന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ പാകിസ്ഥാനും ആണവപരീക്ഷണം നടത്താന്‍ കഴിഞ്ഞു. സത്യത്തില്‍ ഞങ്ങള്‍ ഇത് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യ ഇതിനായുള്ള അവസരം ഒരുക്കി തരുകയായിരുന്നു.
ആണവപരീക്ഷണത്തിന് തയാറായിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തന്‍റെ നിലനില്‍പ്പു പോലും അവതാളത്തിലാകുമായിരുനെന്ന് ഷെരീഫ് പറഞ്ഞു. പാകിസ്ഥാന്‍ ആണവ രാഷ്‌ട്രമല്ലായിരുന്നെങ്കിലും കാര്‍ഗില്‍ യുദ്ധം നടക്കുമായിരുന്നു. കാര്‍ഗില്‍ യുദ്ധമെന്ന തെറ്റായ തീരുമാനം എടുത്തവരുടെ മനസില്‍ ആണവ രാഷ്‌ട്രമെന്ന ചിന്ത ഉണ്ടായിരുനെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|