|
| ഇറാന്‍ ആക്രമിക്കാന്‍ ബുഷ് പദ്ധതിയിടുന്നു |
| ജെറുസലേം (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 09:44 IST ) | |
പ്രസിഡന്‍റ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജെറുസലേമിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആര്‍മി റേഡിയോവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രതിരോധ സെക്രട്ടറി റൊബര്‍ട്ട് ഗേറ്റ്സും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസും വിയോജിപ്പ് പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ നീക്കം വൈകുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെ ആണവ പദ്ധതികള്‍ തകര്‍ക്കാനും ലെബണനിലെ ഹിസ്ബുള്ള മേധാവിത്വം ഇല്ലാതാക്കാനും ആക്രമണം മാത്രമാണ് ഏക പോംവഴിയെന്നാണ് ബുഷിന്‍റെ നിലപാട്.
ഇറാനെ ആക്രമിക്കാനുള്ള എല്ലാ സാധ്യതകളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് അടുത്തിടെ പ്രസിഡന്‍റ് ബുഷും വൈസ് പ്രസിഡന്‍റ് ഡിക് ചെനിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. അടുത്തകാലത്തായി ഇറാനെതിരെ കടുത്ത ആക്രമണമാണ് പ്രസിഡന്‍റ് ബുഷ് നടത്തി വരുന്നത്. ലോകത്ത് സമാധാനം നിലനില്‍ക്കണമെങ്കില്‍ ഇറാനെ ആണവ പദ്ധതികളില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന് ബുഷ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|