|
| സമാധാന ശ്രമങ്ങള്‍ തുടരും: മുഷാറഫ് |
| ഇസ്ലാമബാദ് (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 14:11 IST ) | |
ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്‍റ് പര്‍വേശ് മുഷാറഫ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമാധാന ശ്രമങ്ങള്‍ തുടരാനുള്ള പാകിസ്ഥാന്‍റെ സന്നദ്ധത മുഷാറഫ് അറിയിച്ചത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണം. എന്നാല്‍ കശ്മീര്‍ കാര്യത്തില്‍ പരിഹാരം തേടുമ്പോള്‍ കശ്മീര്‍ ജനതയുടെ വികാരം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഷാറഫ് മുഖര്‍ജിയെ ഓര്‍മ്മിപ്പിച്ചു.
ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ 2004ല്‍ ആരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്താനായാണ് മുഖര്‍ജി ഇസ്ലാമബാദിലെത്തിയിട്ടുള്ളത്. ചര്‍ച്ചകള്‍ പുനരാരംഭിച്ചതില്‍ താന്‍ അതീവ സന്തുഷ്‌ടനാണെന്ന് മുഷാറഫ് മുഖര്‍ജിയെ അറിയിച്ചു. പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ലക്‌ഷ്യമിട്ട് ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചകളെ പാകിസ്ഥാന്‍ ഗൌരവമായാണ് കാണുന്നത്. ചര്‍ച്ചകള്‍ ക്രിയാത്മകമായ ഒരു നേട്ടത്തിന് കാരണമാകുമെന്നാണ് താന്‍ കരുതുന്നതെന്നും മുഷാറഫ് പറഞ്ഞു.
തര്‍ക്കം നിലനില്‍ക്കുന്ന എല്ലാ മേഖലകളിലെയും പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ ചര്‍ച്ചകള്‍ മുന്നേറണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രണബ് മുഖര്‍ജി മുഷാറഫിനെ അറിയിച്ചു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടികാഴ്ചയില്‍ മുഷാറിഫിനു പുറമെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും പങ്കെടുത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|