|
| ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ച് നാലു മരണം |
| അരിസോണ (ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008 ( 10:52 IST ) | |
അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് മെഡിക്കല്‍ സഹായത്തിനുള്ള രണ്ട് ഹെലികോപ്‌ടറുകള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യു എസ് വ്യോമയാന വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അരിസോണയിലെ ഫ്‌ളാഗ്‌സ്റ്റാഫ് നഗരത്തിലെ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
ഒരു വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടതായും അതില്‍ ഒരു രോഗിയും ഉള്‍പ്പെടുന്നുവെന്നുമാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇയാന്‍ ഗ്രെഗര്‍ അറിയിച്ചത്. രണ്ടാമത്തെ വിമാനത്തില്‍ ഉണ്ടായിരുന്ന നാലു പേരില്‍ മൂന്നാളുകള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്..
അരിസോണയില്‍ അടുത്തിടെ രണ്ട് ടെലിവിഷന്‍ ചാനലുകളുടെ ഹെലിക്കോപ്‌ടറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചിരുന്നു. കാര്‍ റാലി ചിത്രീകരിക്കുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|