|
| ഷെരീഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം മാറ്റി |
| ഇസ്ലാമബാദ് (ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008 ( 14:23 IST ) | |
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യത കല്പിച്ച ഹൈക്കോടതി നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് പാകിസ്ഥാന്‍ സുപ്രിം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ മൂന്നംഗ ബഞ്ച് ഹര്‍ജി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ജൂണ്‍ 26ന് ആയിരുന്നു ലാഹോര്‍ ലോക്‍സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഇതില്‍ ഷെരീഫ് മത്സരിക്കുന്നതിനെതിരെ നൂര്‍ ഇലാഹി, ഖുറാം ഷാ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഷെരീഫിനെ അയോഗ്യനാക്കിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കോടതി മാറ്റിവയ്ക്കുകയും ചെയ്തു. കേസില്‍ ഇവര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മറുപടി പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|