|
| ടിബറ്റ് പ്രശ്നം: ജൂലായില്‍ അടുത്ത ചര്‍ച്ച |
| ബീജിംഗ് (ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008 ( 14:33 IST ) | |
ടിബറ്റുകാരുടെ ആത്മീയ നേതാവ് ദലായ് ലാമയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ച ചൈന അടുത്ത മാസം പുനരാരംഭിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. മേയ് നാലിന് ലാമയുടെ പ്രതിനിധികളെ കണ്ട ചൈനീസ് അധികൃതര്‍ ജൂണില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചൈനയിലെ ഭൂകമ്പത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.
ലാമ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുനതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ച നടക്കുന്ന സ്ഥലമോ തീയതിയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ലാമയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി തങ്ങളുടെ വാതില്‍ ഏപ്പോഴും തുറന്നിരിക്കും എന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ചൈനീസ് വക്താവ് പറഞ്ഞു. ദലായ് ലാമ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത റൌണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധര്‍മ്മസ്ഥലയിലെ ദലായ് ലാമയുടെ വക്താവ് ഥുംപ്റ്റെന്‍ സംഭാല്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ധര്‍മ്മസ്ഥലയിലെ ഓഫീസ് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ടിബറ്റില്‍ മാര്‍ച്ച് മാസം ഉണ്ടായ അക്രമത്തിനും ലഹളയ്ക്കും സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ സ്വീകരിച്ചതായി ലാമയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ചൈനയിലെ ഓഗസ്റ്റ് 8 ന് നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ് ചൈന ഇത്തരം നടപടിയുമായി മുന്നോട്ട് പോകാന്‍ ആരംഭിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|