|
| മംഗോളിയയില്‍ അടിയന്തരാവസ്ഥ |
| ഉലാന്‍ബാതര്‍ (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008 ( 12:28 IST ) | |
മംഗോളിയയില്‍ കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ തലസ്ഥാനത്ത് നാല് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്‍റ് ഉത്തരവിട്ടു. തെരഞ്ഞെടുപ്പില്‍ അഴിമതി നടന്നതായി ആരോപിച്ച് ഭരണകക്ഷിയുടെ ആസ്ഥാനത്തിന് നേരെ സമരക്കാര്‍ ആക്രമണം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
മഗോളിയന്‍ പിപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടിയുടെ ഓഫീസ് നേരെ ചൊവാഴ്ച ആണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സമരക്കാര്‍ ഓഫീസിന് തീവച്ചു. പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും തുടര്‍ച്ചയായി പ്രയോഗിച്ചെങ്കിലും ചൊവ്വാഴ്ച വൈകിയും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിട്ടില്ല. പതിനായിരക്കണക്കിന് വരുന്ന സമരക്കാര്‍ക്ക് നേരെ ഫോഴ്സിനെ പൂര്‍ണമായും ഉപയോഗിക്കാന്‍ പ്രസിഡന്‍റ് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|