|
| ഇറാനെതിരെ സൈനിക നടപടി അംഗീകരിക്കില്ല: മുഖര്‍ജി |
| കെയ്‌റോ (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 10:38 IST ) | |
ഇറാനെതിരായ ഏകപക്ഷീയമായ സൈനിക നടപടി അനാവശ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരമൊരു നീക്കത്തെ അന്താരാഷ്‌ട്ര സമൂഹം ചെറുക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ വിദേശകാര്യ മന്ത്രി അഹമ്മദ് അബ്‌ദുള്‍ ഖെയിറ്റുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖര്‍ജി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരെ ബലപ്രയോഗം പാടില്ലെന്ന ഈജിപ്തിന്‍റെ നിലപാടു തന്നെയാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുമുള്ളതെന്ന് മുഖര്‍ജി പറഞ്ഞു.
ഇറാനുമായി നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. ഐക്യരാഷ്‌ട്ര സഭയില്‍ അംഗമായ ഒരു സ്വതന്ത്ര്യ രാഷ്‌ട്രത്തിനെതിരെയുമുള്ള സൈനിക നടപടി അനഭിലഷീണയവും അനാവശ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഒരു രാഷ്‌ട്രവും ഇതിന് മുതിരരുത്. ഇത് അന്താരാഷ്‌ട്ര സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്ന് മുഖര്‍ജി ചൂണ്ടിക്കാട്ടി. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായി മുഖര്‍ജി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും ഒരു പോലെ സമാധാനം കളിയാടണമെന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യ ആഗ്രഹിക്കുന്നത്.
ഒരു രാജ്യവും സൈനികമായി മറ്റൊരു രാജ്യത്തെ നേരിടരുതെന്നാണ് ഇന്ത്യയുടെ നിലപാട്. സൈനികമായി ആരും പ്രതികരിക്കരുത്. ഇസ്രായേലാണ് സാധാരണയായി ഇത്തരം നീക്കങ്ങള്‍ക്ക് പ്രാരംഭം കുറിയ്ക്കുന്നതെന്നതിനാലാണ് ഇത് അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ബാധകമാകുന്നത്. എന്നാല്‍ പലസ്തീനും ഇക്കാര്യം ഒരു പോലെ ബാധകമാണെന്ന് മുഖര്‍ജി ഓര്‍മ്മിപ്പിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|