|
| പ്രസിഡന്‍റ് ഭരണം തുടരും: മെദ്‌വെദേവ് |
| മോസ്കോ (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 12:48 IST ) | |
റഷ്യയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണ രീതി തന്നെ തുടരുമെന്ന് പ്രസിഡന്‍റ് ദിമിത്രി മെദ്‌വെദേവ് വ്യക്തമാക്കി. പ്രസിഡന്‍റ് പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പുടിന്‍ ഭരണ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധ്യതയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മെദ്‌വെദേവിന്‍റെ വിശദീകരണം. റഷ്യയെ നയിക്കാന്‍ ശക്തനായ ഒരു പ്രസിഡന്‍റ് അനിവാര്യമാണെന്നും പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് നീങ്ങിയാല്‍ അത് രാജ്യത്തിന്‍റെ മരണമണി മുഴക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ ഐക്യം നിലനില്‍ക്കണമെങ്കില്‍ കാലങ്ങളോളം പ്രസിഡന്‍ഷ്യല്‍ ഭരണ രീതി തുടരണം. നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാലും രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് ഹിതകരമാകാനെ സാധ്യതയുള്ളു. പാര്‍ലമെന്‍ററി ജനാധിപത്യത്തോട് ബഹുമാനമുണ്ട്. എന്നാല്‍ രാഷ്‌ട്രത്തെ ശിഥിലീകരിക്കാനാകും ഈ രീതി ഉപകരിക്കുക. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തമായ മത്സരവും റഷ്യയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് മെദ്‌വെദേവ് അഭിപ്രായപ്പെട്ടു. മുന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍റെ ഏറ്റവും വിശ്വസ്തനായ അനുയായി എന്ന നിലയിലാണ് മെദ്‌വെദേവ് പ്രസിഡന്‍റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്‍റ് പദത്തില്‍ തുടരാന്‍ കഴിയാത്തതിനാലാണ് പുടിന്‍ സ്ഥാനമൊഴിഞ്ഞത്. മെദ്‌വെദേവ് പ്രസിഡന്‍റായതിന് തൊട്ടടുത്ത ദിവസം തന്നെ പുടിന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|