|
| ഒസാമ മരണത്തിലേക്കടുക്കുന്നതായി റിപ്പോര്‍ട്ട് |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 13:25 IST ) | |
അല്‍ക്വയ്ദ നായകന്‍ ഒസാമ ബിന്‍ ലാദന്‍ മരണത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സി ഐ എയാണ് ഇക്കാര്യം അറിയിച്ചത്. ഒസാമക്ക് ഇനി ആറോ പതിനെട്ടോ മാസം ആയുസ് മാത്രമെ ബാക്കിയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. കിഡ്നി തകരാറു മൂലം ഒസാമ മരണമടയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒസാമ കഴിക്കുന്ന മരുന്നുകള്‍ സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയതെന്ന് സി ഐ എ വ്യക്തമാക്കിയിട്ടുണ്ട്. റാവല്‍പിണ്ടി മിലിട്ടറി ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഒസാമ ചികിത്സ തേടിയിരുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണങ്ങള്‍ക്ക് തൊട്ട് മുന്നിലെ ദിവസമാണ് ഒസാമ റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കുറഞ്ഞ രക്ത സമ്മര്‍ദം, പുറം വേദന തുടങ്ങിയ അസുഖങ്ങളും ലാദനെ അലട്ടുന്നുണ്ട്.
എന്നാല്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ പൂര്‍ണമായും വിലയ്ക്കെടുക്കാന്‍ സി ഐ എ തയ്യാറായിട്ടില്ല. പാകിസ്ഥാനെ പൂര്‍ണമായും മുഖവിലയ്ക്കെടുക്കുന്നത് ആത്മഹത്യക്ക് തുല്യമാകുമെന്നാണ് ബുഷ് ഭരണകൂടത്തിലെ ഉന്നതര്‍ കരുതുന്നത്. ഇപ്പോഴത്തെ വിവരങ്ങള്‍ സി ഐ എയുടെ കണ്ടെത്തലുകളല്ലെന്നും ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുമ്പോഴെല്ലാം ഒസാമയുടെ സന്ദേശം എത്താറാണ് പതിവ്. ഇത്തവണയും ഇത് ഉണ്ടായേക്കുമെന്നാണ് സി ഐ എയുടെ വിലയിരുത്തല്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|