|
| ശോഭരാജിന് ഇരുപതുകാരി വധു |
| കാഠ്മണ്ഡു (ഏജന്‍സി), 4 ജൂലൈ 2008 ( 12:35 IST ) | |
സ്ത്രീകളെ വശീകരിക്കുന്നതില്‍ ചാള്‍സ് ശോഭരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിക്കുള്ള കഴിവ് ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. തടവറക്കുള്ളിലാണെങ്കിലും ശോഭരാജ് ഇന്നും വശീകരണത്തില്‍ മുന്നില്‍തന്നെയാണ്. അറുപത്തിരണ്ടാം വയസില്‍ ഒരു ഇരുപതുകാരിയെ വധുവാക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭരാജ് ഇപ്പോള്‍. ജയിലില്‍ ശോഭരാജിന്‍റെ അഭിഭാഷകനെ സഹായികാന്‍ വിവര്‍ത്തകയായി വന്ന നിഹിത ബിശ്വാസാണ് ഭാര്യയുടെ പദവി അലങ്കരിക്കാന്‍ ഒരുങ്ങുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ശോഭരാജ് നിഹിതയുടെ മനം കവര്‍ന്നു. ഒടുവില്‍ നിഹിത തന്നെയാണ് വിവാഹാഭ്യര്‍ഥന മുന്നോട്ടുവച്ചത്.
ശോഭരാജിനെ പോലെതന്നെ നിഹിതക്കും ഇന്ത്യയുമായി ബന്ധമുണ്ട്. പശ്ചിമ ബംഗാളുകാരനാണ് നിഹിതയുടെ പിതാവ്. അമ്മ നേപ്പാള്‍ സ്വദേശിയും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടത്. ശോഭരാജിന്‍റെ പ്രായമോ മുന്‍കാല പ്രവൃത്തികളോ തന്നെ നിരുത്സാഹപ്പെടുത്തുന്നില്ലെന്ന് നിഹിത പറഞ്ഞു. ‘അദ്ദേഹം ഇതിനു മുമ്പ് ആരായിരുന്നെന്നത് എനിക്ക് അറിയാമായിരുന്നില്ല. എന്നാല്‍ ഇന്ന് അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. എന്‍റെ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാലുവുമാണ്. അതാണ് പരമപ്രധാനം‘ - നിഹിത വ്യക്തമാക്കി. കാഠ്മണ്ഡുവിലെ തടവറയില്‍ കഴിയുന്ന ശോഭരാജ് നിയമയുദ്ധത്തില്‍ താന്‍ ജേതാവാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|