യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
മുഗാബെയുടെ സ്വത്ത് മരവിപ്പിക്കാന്‍ നീക്കം
യുണൈറ്റഡ് നേഷന്‍സ് (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 15:04 IST )
സിംബാബ്‌വേയുടെ പ്രസിഡന്‍റായ റോബര്‍ട്ട് മുഗാബെയുടെയും 11 അനുയായികളുടെയും സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചു. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ അഭ്യര്‍ഥനകള്‍ തൃണവത്ഗണിച്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സിംബാബ്‌വേക്കു മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും മുഗാബെക്കും അനുയായികള്‍ക്കും യാത്രാ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രമേയം അടുത്ത ആഴ്ച വോട്ടിനിടുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ ഇത്തരത്തിലൊരു പ്രമേയത്തെ റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും അനുകൂലിക്കാന്‍ സാധ്യതയില്ല. സിംബാബ്‌വേയിലെ പ്രശ്നങ്ങള്‍ക്ക് ആഭ്യന്തരമായാണ് പരിഹാരം കാണേണ്ടതെന്ന അഭിപ്രാ‍യമാണ് ഈ രാജ്യങ്ങള്‍ക്ക് ഉള്ളത്. പ്രമേയം പാസാകാനുള്ള ഒമ്പത് വോട്ടുകള്‍ കരസ്ഥമാക്കാനായി ഭേദഗതികള്‍ വരുത്താനുള്ള സാധ്യതയും നിലവിലുണ്ട്. റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ പ്രമേയത്തെ അനുകൂലിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ദക്ഷിണാഫ്രിക്ക. ഉപരോധം ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ചില്ലറ ഭേദഗതികള്‍ വരുത്തിയായാലും പ്രമേയവുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും ശക്തമാണ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലാമ അക്രമത്തെ അനുകൂലിക്കരുതെന്ന്
ശോഭരാജിന് ഇരുപതുകാരി വധു
ഇന്ത്യക്കാരടങ്ങിയ ബോട്ടുകള്‍ പിടിച്ചെടുത്തു
ചൈനയില്‍ നിന്നുള്ള വിമാനം തായ്‌ലാന്‍ഡിലിറങ്ങി
ഒസാമ മരണത്തിലേക്കടുക്കുന്നതായി റിപ്പോര്‍ട്ട്
പ്രസിഡന്‍റ് ഭരണം തുടരും: മെദ്‌വെദേവ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...