|
| ഈജിപ്തില്‍ ട്രെയിനപകടം: 37 മരണം |
| കെയ്‌റോ(ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008 ( 12:53 IST ) | |
ഈജിപ്തില്‍ ട്രെയിനപകടത്തില്‍ കുറഞ്ഞത് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കെയ്‌റോയ്ക്ക് 430 കിലോമീറ്റര്‍ അകലെ മാര്‍സ മാട്രോയ്ക്ക് സമീപമായിരുന്നു അപകടം. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പാളത്തിലേക്ക് കയറിയ ലോറി, ബസ് അടക്കമുള്ള വാഹനങ്ങളിലേക്ക് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.
ലെവല്‍ ക്രോസില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളുടെ പിന്നില്‍ ഒരു ട്രക്ക് നിയന്ത്രണം തെറ്റി വന്ന് ഇടിച്ചതാണ് വാഹനങ്ങള്‍ പാളത്തിലേക്ക് കയറാന്‍ കാരണം. റോഡ് അപകടങ്ങള്‍ ഈജിപ്തില്‍ സാധാരണയാണ്. വര്‍ഷം ആറായിരത്തോളം മരണങ്ങള്‍ റോഡപകടം മൂലം ഈജിപ്തിലുണ്ടാകുന്നു എന്നാണ് കണക്ക്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|