യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
കാബൂള്‍ (ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008   ( 14:12 IST )
തങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് എട്ട് അഫ്ഗാനിസ്ഥാന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേന സമ്മതിച്ചു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ പൌരന്‍മാരും കൊല്ലപ്പെട്ടതായാണ് അമേരിക്കന്‍ സേന അറിയിച്ചിട്ടുള്ളത്. ഹെറാത് പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൂടുതല്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് അമേരിക്കന്‍ സേന തങ്ങള്‍ക്ക് പറ്റിയ തെറ്റ് തുറന്നു സമ്മതിച്ചിട്ടുള്ളത്.

ഫറയിലെ ബക്വ ജില്ലയില്‍ ഒരു റോഡിനോട് ചേര്‍ന്ന വീടുകളില്‍ നിന്നും സംയുക്ത സേനക്കു നേരെ ശക്തമായ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് വ്യോമ സേനയുടെ സഹായത്തോടെ തങ്ങള്‍ തിരിച്ചടിച്ചതെന്ന് അമേരിക്കന്‍ സേന അറിയിച്ചു. ഒരു വീട്ടിനു നേരെ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിശദീകരണത്തില്‍ പറയുന്നു. സാധാരണക്കാരായ പൌരന്‍മാരെ ആക്രമിക്കുക തങ്ങളുടെ രീതിയല്ലെന്നും അബദ്ധത്തിലാണെങ്കിലും നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് ദുഖമുണ്ടെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താ‍വനയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.

ഹെറാത് പ്രവിശ്യയില്‍ വ്യാഴാഴ്ച അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് നാല് പൌരന്‍മാരെങ്കിലും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്ന് പ്രാദേശിക പൊലീസിന്‍റെ വക്താവ് അറിയിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അമേരിക്കന്‍ സേനയുടെ ആക്രമണങ്ങളില്‍ നിരപരാധികളായ പൌരന്‍മാര്‍ കൊല്ലപ്പെടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം നിലവിലുണ്ട്. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി തന്നെ അടുത്തിടെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സര്‍ദാരി ഷെരീഫിന്‍റെ സഹായം തേടുന്നു
ഈജിപ്തില്‍ ട്രെയിനപകടം: 37 മരണം
അന്‍വര്‍ ഇബ്രാഹിമിന് ജാമ്യം
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ 18ന്
കര്‍സായിയുടെ ആരോപണം അന്വേഷിക്കുമെന്ന്
അന്‍വര്‍ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...