യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബാലി കേസ്: വധശിക്ഷ ഉടനില്ല
ജക്കാര്‍ത്ത (ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008   ( 14:14 IST )
ബാലി ബോംബ് കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത ഇന്തോനേഷ്യ നിഷേധിച്ചു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു പേരുടേയും അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് ശേഷം മാത്രമെ ശിക്ഷ നടപ്പിലാക്കുന്ന കാര്യം പരിഗണി ക്കുകയുള്ളുവെന്നും അറ്റോര്‍ണി ജനറലിന്‍റെ ഓഫീസ് അറിയിച്ചു. ഇസ്ലാമിക തീവ്രവാദികളായ അംറോസി, സഹോദരന്‍ അലി ഗുഫ്രോണ്‍, ഇമാം സമുദ്ര എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. 2002ല്‍ ബാലിയില്‍ നിശാക്ലബ്ബുകളില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ വിദേശിയരുള്‍പ്പെടെ 202 പേരാണ് കൊല്ലപ്പെട്ടത്. 2003ലാണ് ബാലിയിലെ പ്രത്യേക കോടതി മൂന്നു പേര്‍ക്കും വധശിക്ഷ വിധിച്ചത്.

ഇന്തോനേഷ്യയിലെ മറ്റ് കോടതികളെല്ലാം തന്നെ ശിക്ഷ ശരിവച്ചിരുന്നു. കുറ്റാളികള്‍ നല്‍കിയ മൂന്നാം പുനപരിശോധന ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ വധശിക്ഷ നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളെല്ലാം അറ്റോര്‍ണി ജനറലിന്‍റെ ഓഫീസ് സ്വീകരിച്ചു വരുന്നുണ്ടെന്നും വക്താവ് അറിയിച്ചു. സുപ്രിംകോടതി വിധി വന്നാല്‍ ഉടന്‍ ശിക്ഷ നടപ്പിലാക്കുമെന്നും വക്താവ് അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
സര്‍ദാരി ഷെരീഫിന്‍റെ സഹായം തേടുന്നു
ഈജിപ്തില്‍ ട്രെയിനപകടം: 37 മരണം
അന്‍വര്‍ ഇബ്രാഹിമിന് ജാമ്യം
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ 18ന്
കര്‍സായിയുടെ ആരോപണം അന്വേഷിക്കുമെന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...