യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ക്യുനു (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 10:31 IST )
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ സ്വജീവന്‍ കൊണ്ട് പുത്തന്‍ ഏടുകള്‍ തുന്നിച്ചേര്‍ത്ത മുന്നണി പോരാളിയായ നെല്‍‌സണ്‍ മണ്ഡേലക്ക് ഇന്ന് 90 വയസ് തികയുന്നു. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്‍റ് എന്ന നിലയിലുള്ളതിനെക്കാള്‍ ഉപരിയായി അസമത്വത്തിനെതിരെ തികച്ചും ഗാന്ധിയന്‍ മാര്‍ഗങ്ങളിലൂടെ നിശബ്ദ യുദ്ധം നയിച്ച വീര നായകനായിട്ടായിരിക്കും മണ്ഡേലയെ ലോകം ഓര്‍ക്കുക. വര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മണ്ഡേലയെ ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗക്കാരനായ പ്രഥമ പ്രസിഡന്‍റ് എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടു തന്നെ തികഞ്ഞ അനീതിയായിരിക്കും. വര്‍ണ വിവേചനമില്ലാത്ത ലോകം സ്വപ്നം കണ്ട് കാരാഗൃഹത്തിനുള്ളില്‍ തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും തള്ളിനീക്കിയ ഒരു വ്യക്തിക്ക് നല്‍കാവുന്ന കിരീടമല്ല തൊലിയുടെ നിറം കണക്കിലെടുക്കുമ്പോള്‍ പ്രഥമന്‍ എന്ന വിശേഷണം.

മുപ്പതു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തിന് ശേഷമാണ് 1994ല്‍ മണ്ഡേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റാകുന്നത് 199വരെ പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ 1993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. പൊതു ജീവിതത്തില്‍ നിന്നും നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചെങ്കിലും മണ്ഡേല ഇന്നും കര്‍മ്മനിരതനാണ്. എയിഡ്സ് രോഗികള്‍ക്കും കുട്ടികള്‍ക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് ഈ പോരാളി ഇപ്പോള്‍. ജന്‍‌മദിനത്തില്‍ മണ്ഡേലയെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവഹിക്കുകയാണ്. ലണ്ടനിലെ ഹൈഡല്‍ പാര്‍ക്കിലാണ് ജന്‍‌മദിനാഘോഷം നടക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബാലി കേസ്: വധശിക്ഷ ഉടനില്ല
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
സര്‍ദാരി ഷെരീഫിന്‍റെ സഹായം തേടുന്നു
ഈജിപ്തില്‍ ട്രെയിനപകടം: 37 മരണം
അന്‍വര്‍ ഇബ്രാഹിമിന് ജാമ്യം
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ 18ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...