യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബേനസീറിന്‍റെ വില്‍പത്രം വ്യാജമെന്ന് ആരോപണം
ലാഹോര്‍ (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 12:35 IST )
തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വില്‍പത്രം വ്യാജമാണെന്ന് ആരോപണവുമായി ബേനസീറിന്‍റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് രംഗത്ത്. ബേനസീറിന്‍റെ ഭര്‍ത്താവും പിപിപി കോ-ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരി ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച വില്‍പത്രം ബേനസീറിന്‍റെ മരണാനന്തരം സൃഷ്ടിക്കപ്പെട്ടതാണെന്നും പി പി പിയുടെ മുതിര്‍ന്ന നേതാവും പഞ്ചാബ് മുന്‍ ഗവര്‍ണറുമായ മാലിക് ഗുലാം മുസ്തഫ ഖാര്‍ ആരോപിക്കുന്നു.

വില്‍പത്രത്തില്‍ പര്‍ട്ടിയുടെ പിന്തുടര്‍ച്ചാവകാശം സര്‍ദാരിക്കും മകന്‍ ബിലാവലിനുമാണ് നല്‍കിയിരിക്കുന്നത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പിന്തുടര്‍ച്ചക്കാരനല്ല സര്‍ദാരിയെന്ന് മാലിക് പറയുന്നു. പി പി പി സാധാരണക്കാരുടെ പാര്‍ട്ടിയാണ്. എന്നാല്‍ സര്‍ദാരിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവ മുന്‍ പട്ടാള മേധാവി സിയാ ഉള്‍ ഹഖിന്‍റെ അണികളാണ്. സിയാ ഉള്‍ ഹഖ് പരിശീലനം നല്‍കിയവരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നതെന്നും മാലിക് കുറ്റപ്പെടുത്തുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ബാലി കേസ്: വധശിക്ഷ ഉടനില്ല
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
സര്‍ദാരി ഷെരീഫിന്‍റെ സഹായം തേടുന്നു
ഈജിപ്തില്‍ ട്രെയിനപകടം: 37 മരണം
അന്‍വര്‍ ഇബ്രാഹിമിന് ജാമ്യം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...