യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
റോഡ് ഗതാഗതത്തിനായി ഇന്ത്യാ-പാക് ചര്‍ച്ച
ഇസ്ലാ‍മബാദ് (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 13:39 IST )
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ചരക്ക് ഗതാഗതം ആരംഭിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച ആരംഭിച്ചു. കശ്മീരിന്‍റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിച്ച് ചരക്ക്-യാത്രാ ഗതാഗതം നടത്തുന്നതിനാണ് പദ്ധതി. ഇന്ത്യന്‍ വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി ടി സി എ രാഘവനും പാ‍ക് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ അസീസ് അഹമ്മദ് ചൌധരിയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജൂലൈ 10ന് ആയിരുന്നു ആദ്യം ചര്‍ച്ച തീരുമാനിച്ചിരുന്നതെങ്കിലും അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ സാഹചര്യത്തില്‍ രാഘവന് കാബൂളിലേയ്ക്ക് പോകേണ്ടിവന്നതിനെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. മുസഫറാബാദില്‍ നിന്ന് ശ്രീനഗറിലേക്ക് ട്രക്ക് സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ചാണ് മുഖ്യമായും ചര്‍ച്ച നടക്കുക. യാത്രാ ബസിന് കൂടുതല്‍ റൂട്ടുകള്‍ അനുവദിച്ചുകൊണ്ട് അതിര്‍ത്തികടന്നുള്ള സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കും.

2004ല്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ ഇരുകൂട്ടരും നടപ്പാക്കിവരികയാണ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തയിടെ ഏതാനും തവണ വെടിവയ്പ് ഉണ്ടായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദക്ഷിണ കൊറിയ ആണവ ചര്‍ച്ച തുടരും
ബേനസീറിന്‍റെ വില്‍പത്രം വ്യാജമെന്ന് ആരോപണം
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ബാലി കേസ്: വധശിക്ഷ ഉടനില്ല
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
സര്‍ദാരി ഷെരീഫിന്‍റെ സഹായം തേടുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...