യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
തീവ്രവാദത്തിനെതിരെ മതങ്ങള്‍ ഒന്നിക്കണം: പോപ്പ്
സിഡ്നി (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 16:44 IST )
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ മതങ്ങളും ഒന്നിക്കണമെന്ന് പോപ്പ് ബെനഡിക്റ്റ് പതിനാറാമാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. പൈശാചികവും നീതീകരിക്കാന്‍ കഴിയാത്തതുമായ അക്രമങ്ങള്‍ നടക്കുന്ന ഇന്നത്തെ ലോകത്ത് മനുഷ്യത്വത്തിന് വിലനല്‍കി സമാധാനപരമായി എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് മത നേതാക്കളുടെ ഒറ്റക്കെട്ടായ ആഹ്വാനം സഹായകരമാകുമെന്ന് പോപ്പ് ചൂണ്ടിക്കാട്ടി. സിഡ്നിയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിതാവ്.

മറ്റ് മതങ്ങളുമായി കൂടുതല്‍ നല്ല ബന്ധം സ്ഥാപിക്കാനും ഇവ നല്‍കുന്ന പാഠങ്ങള്‍ സ്വന്തമാക്കാനും തങ്ങള്‍ ഒരുക്കമാണെന്ന് പോപ്പ് വ്യക്തമാക്കി. മറ്റ് മതങ്ങളുടെ ആത്മീയ അനുഭവങ്ങളെ കുറിച്ച് അറിയാനും മനസിലാക്കാനും കാത്തോലിക്ക സഭക്ക് താത്പര്യമുണ്ടെന്നും ബെനഡികറ്റ് പതിനാറാമന്‍ മാര്‍പാപ്പ അറിയിച്ചു. മറ്റ് മതങ്ങളുമായി പ്രത്യേകിച്ച് ഇസ്ലാമുമായി സഭക്കുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹമാണ് പോപ്പിന്‍റെ വചനങ്ങളില്‍ നിറഞ്ഞു നിന്നത്.

ജര്‍മനിയില്‍ 2006ല്‍ പോപ്പ് നടത്തിയ ഒരു പ്രസംഗത്തില്‍ ഇസ്ലാം വിശ്വാസികളെ കലാപകാരികളും അവിവേകികളുമായി ചിത്രീകരിച്ചതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സാരമായ ഉലച്ചില്‍ സംഭവിച്ചിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സമുദായം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് തുര്‍ക്കി സന്ദര്‍ശന വേളയില്‍ പ്രസിദ്ധമായ ബ്ലു മോസ്ക് സന്ദര്‍ശിച്ച പോപ്പ് അവിടുത്തെ ഇമാമിനോടൊപ്പം മെക്കയിലേക്ക് നോക്കി പ്രാര്‍ഥിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റോഡ് ഗതാഗതത്തിനായി ഇന്ത്യാ-പാക് ചര്‍ച്ച
ദക്ഷിണ കൊറിയ ആണവ ചര്‍ച്ച തുടരും
ബേനസീറിന്‍റെ വില്‍പത്രം വ്യാജമെന്ന് ആരോപണം
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ബാലി കേസ്: വധശിക്ഷ ഉടനില്ല
അമേരിക്കന്‍ സേന കുറ്റസമ്മതം നടത്തി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...