യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
സമാധാനത്തിനുളള നൊബേല്‍ സമ്മാനം അഹ്തിസാരിക്ക്‌
ഓസ്‌ലോ(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008   ( 17:39 IST )
സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാരം മുന്‍ ഫിന്‍ലാന്‍ഡ്‌ പ്രസിഡന്‍റ്‌ മാര്‍ട്ടി അഹ്തിസാരിക്ക്‌. രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മൂന്നു ദശകങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അഹ്തിസാരിയെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. 197 രാജ്യങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ്‌ നൊബേല്‍ അവാര്‍ഡ്‌ നിര്‍ണയ സമിതി അഹ്തിസാരിയെ തെരഞ്ഞെടുത്തത്.

നൊബേല്‍ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഹ്തിസാരി പറഞ്ഞു. 1.42 ദശലക്ഷം ഡോളറാണ് സമ്മാനത്തുക. ഓസ്‌ലോയില്‍ ഡിസംബര്‍ 10ന് സമ്മാനദാനം നടക്കും.

1937 ജൂണ്‍ 23ന് ഫിന്‍ലന്‍ഡിലെ വൈപുരിയിലാണ് അഹ്തിസാരി ജനിച്ചത്. കൊസോവ - സെര്‍ബിയ പ്രശ്ന പരിഹാരത്തിനായുള്ള യു എന്‍ പ്രത്യേകദൗത്യസംഘം തലവനായിരുന്നു അഹ്തിസാരി. കൊസോവയ്ക്ക്‌ സ്വാതന്ത്ര്യം നല്‍കണമെന്ന അദ്ദേഹത്തിന്‍റെ നിര്‍ദേശം പിന്നീട്‌ അംഗീകരിക്കപ്പെടുകയായിരുന്നു. 2008 തുടക്കത്തിലാണ് കൊസോവ സ്വാതന്ത്ര്യം നേടിയത്.

ഇന്തോനേഷ്യയില്‍ ആസെ പ്രവിശ്യയിലെ വിമതകലാപം അവസാനിപ്പിക്കുന്നതിനായുള്ള മധ്യസ്ഥത വഹിച്ചത് മാര്‍ട്ടി അഹ്തിസാരിയാണ്. നമീബിയ, ഇറാഖ് എന്നിവിടങ്ങളിലും അഹ്തിസാരി സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഭിപ്രായ സര്‍വേ: ഒബാമ മുന്നില്‍
പാകിസ്ഥാനില്‍ ബസ്സപകടം: 25 മരണം
ജി - ഏഴ് മന്ത്രിമാരുടെ യോഗം ഇന്ന്
ദലൈലാമ ആശുപത്രിയില്‍
മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു
ആണവകരാര്‍: അന്തിമ ഒപ്പിടല്‍ ഇന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...