|
| ആരോപണം അടിസ്ഥാനരഹിതം: പെയ്‌ലിന്‍ |
| അലാസ്ക(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 13:00 IST ) | |
ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സാറ പെയ്‌ലിന്‍ പറഞ്ഞു. അലാസ്കയുടെ മുന്‍ പൊതുസുരക്ഷാ കമ്മീഷണര്‍ വാള്‍ട്ട് മോനിഗനെ പെയ്‌ലിന്‍ പിരിച്ച് വിട്ടത് സംബന്ധിച്ച കേസ് തുടരാമെന്ന് അലാസ്ക സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് സാറയുടെ ഈ വിശദീകരണം.
പെയ്‌ലിന്‍റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ മൈക്കിള്‍ വൂട്ടനെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ പെയ്‌ലിന്‍ ആവശ്യപ്പെട്ടെന്നും അതിന് തയ്യാറാകാത്തതിനാലാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നുമാണ് വാള്‍ട്ട് മോനിഗന്‍റെ വാദം. നിയമം ലംഘിക്കുന്ന ഒന്നും പെയ്‌ലിന്‍ ചെയ്തിട്ടില്ലെന്നും നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഡമോക്രാറ്റിക് പാര്‍ട്ടി പെയ്‌ലിന്‍റെ ജനപ്രീതി ഇടിക്കാന്‍ വേണ്ടി മെനഞ്ഞ തന്ത്രമാണ് ഈ ആക്ഷേപങ്ങള്‍ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനെ വിലയിരുത്തുന്നത്. മോനിഗന്‍റെ പരാതിയുടെ നിജസ്ഥിതി അലാസ്ക നിയമനിര്‍മ്മാണ സഭ അന്വേഷിച്ചു വരികയാണ്.
സഹോദരിയില്‍ നിന്ന് വിവാഹമോചനം നേടിയ മൈക്കിള്‍ വൂട്ടന്‍ ബന്ധം വേര്‍പെടുത്തുന്നതിനും കുട്ടിയെ കൈവശം വയ്ക്കുന്നതിനുമായി മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പെയ്‌ലിന്‍ പറയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|