യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഇന്തോനേഷ്യയിലും പാകിസ്ഥാനിലും ഭൂകമ്പം
ജക്കാര്‍ത്ത(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009   ( 11:45 IST )
ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയില്‍ ഇന്ന്‌ പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്‌. ഭൂചലനത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പുണ്ടായെങ്കിലും പിന്നീടത്‌ അധികൃതര്‍ പിന്‍വലിച്ചു.

പാകിസ്ഥാന്‍റെ വിവിധ പ്രദേശങ്ങളിലും ശക്‌തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയ്‌ലില്‍ 5.9 രേഖപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരന്നു ഭൂചലനം. ഇസ്‌ലാമാബാദ്‌, പാക്ക്‌ അധീനകശ്മീര്‍, പഞ്ചാബ്‌ പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്‌ ഭൂചലനം അനുഭപ്പെട്ടത്‌. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.

ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായി അല്‍പസമയത്തിനകം ജപ്പാന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ സുനാമിയുണ്ടായി. 40 സെന്‍റീമീറ്റര്‍ ഉയരത്തില്‍ വരെ ചിലയിടങ്ങളില്‍ തിരമാല ഉയര്‍ന്നു. അതേ സമയം സുനാമിയില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജപ്പാന്‍ തീരത്ത് സുനാമി
പ്രഭാകരന്‍ മുല്ലത്തീവിലെന്ന് സൈന്യം
ഗാസ അക്രമണം: പരാജയപ്പെടുത്തുമെന്ന് ഹമാസ്
ഇസ്രായേല്‍ നടത്തിയത് പ്രത്യാക്രമണം: ബുഷ്
വീണ്ടും ആക്രമണം; 4 പുലികളെ വധിച്ചു
പ്രായം കൂടിയ വ്യക്തി അന്തരിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...