|
| നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു |
| ജറുസലേം(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009 ( 11:45 IST ) | |
ഗാസ മുനമ്പില്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചു. യുദ്ധത്തില്‍ നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ദിവസങ്ങളായി പലസ്തീനുമേല്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ 500ഓളം പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹമാസ് പോരാളികള്‍ റോക്കറ്റാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കവചിത വാഹനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും അകമ്പടിയോടെയാണ് ഇസ്രയേല്‍ സൈന്യം ഗാസാമുനമ്പിലെത്തിയത്. ഗാസ മുനമ്പില്‍ ആക്രമണം നടത്തിയാല്‍ പരാജയപ്പെടുത്തുമെന്ന് ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇസ്രയേല്‍ നടപടിയില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഗാസ മുനമ്പില്‍ ഇസ്രയേല്‍ സേന കടന്നതിനു പിന്നാലെ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി യോഗം ചേര്‍ന്നു. രാജ്യാന്തര സമ്മര്‍ദം ശക്‌തമായിട്ടും ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. എന്നാല്‍ അക്രമണത്തിന് ഉത്തരവാദി ഹമാസ് ആണെന്നാണ് അമേരിക്കന്‍ നിലപാട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|