|
| പ്രഭാകരന്‍റെ കൈമാറ്റം: തീരുമാനമായില്ല |
| കൊളംബോ(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009 ( 11:53 IST ) | |
എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരനെ ജീവനോടെ പിടികൂടിയാല്‍ ഇന്ത്യക്ക് കൈമാറണമോ എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ശ്രീലങ്ക. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ആലോചിക്കുമെന്നും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്‌താവ് കഹേലിയ റംബുക്ക്വെല അറിയിച്ചു.
എന്നാല്‍ അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്തു മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കു. പുലികളുടെ നിയന്ത്രണത്തിലുള്ള പ്രധാന പട്ടണമായ മുല്ലത്തീവ് കീഴടക്കാനുള്ള അന്തിമപോരാട്ടത്തിലാണ് ലങ്കന്‍ സേന. കിളിനോച്ചിയിലാണ് പ്രഭാകരന്‍റെ താവളമെന്ന് ലങ്കന്‍ സേന നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും കിളിനോച്ചി കീഴടക്കിയ ശേഷവും പ്രഭാകരനെ പിടികൂടാന്‍ സൈന്യത്തിനായിരുന്നില്ല.
രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ വേലുപ്പിള്ള പ്രഭാകരനെ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പ്രഭാകരനെ പിടികൂടിയാല്‍ ഇന്ത്യക്ക് കൈമാറണമെന്ന് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|