|
| 53 സൈനികരെ വധിച്ചു: എല്‍ടിടിഇ |
| കൊളംബോ(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009 ( 15:29 IST ) | |
53 ലങ്കന്‍ സൈനികരെ വധിച്ചതായി എല്‍ടിടിഇ അവകാശപ്പെട്ടു. വടക്കന്‍ പ്രവിശ്യയിലെ പുലികേന്ദ്രങ്ങള്‍ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മുല്ലത്തീവ് പട്ടണത്തിലെ പ്രധാന റോഡില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചതെന്ന് പുലികള്‍ പ്രസ്താവനയില്‍ പറഞ്ഞു. സൈനികരെ വധിച്ചതായും 80 പേര്‍ക്ക് പരിക്കേറ്റതായും എല്‍ടിടിഇ അനുകൂല വെബ്സൈറ്റായെ തമിള്‍ നെറ്റും പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കും കിഴക്കുമുള്ള പുലി ആസ്ഥാനങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജഗത് ദയാസ് പറഞ്ഞു. പുലികളുടെ കേന്ദ്രങ്ങള്‍ ഓരോന്നായി കീഴ്പ്പെടുത്തി വരികയാണ്. പുലികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേറ്റഡ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പുലികളുടെ ആസ്ഥാനമായ കിളിനൊച്ചി കീഴടക്കിയതായി രണ്ടു ദിവസം മുമ്പ് സൈന്യം അവകാശപ്പെട്ടിരുന്നു. വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തില്‍ 70000ത്തിലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|