|
| മൂന്ന് ഇസ്രായേല്‍ സൈനികരെ വധിച്ചു |
| ഗാസ സിറ്റി(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009 ( 10:10 IST ) | |
ഗാസയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസ പൂര്‍ണ്ണമായി വളഞ്ഞ ഇസ്രായേല്‍ സൈനികര്‍ ആക്രമണം തുടരുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നത്. അറബ് ചാനലുകളായ അല്‍ ജസീറയും അല്‍ അറേബ്യയുമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഏറ്റുമുട്ടലില്‍ കുറഞ്ഞത് 30 പേര്‍ക്ക് പരിക്കേറ്റതായും ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ജനവാസ മേഖലയായ ഗാസ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 550 കടന്നിട്ടുണ്ട്. കൊല്ലപ്പെടുന്നവരില്‍ പിഞ്ചുകുഞ്ഞുങ്ങളുടെയും സ്‌ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നതില്‍ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിച്ചു.
വെടിനിര്‍ത്തലിനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി ഉടന്‍ ഇസ്രയേലില്‍ എത്തും. എത്രയുംവേഗം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വെദേവ് ഇസ്രയേല്‍ പ്രധാനമന്ത്രി എഹൂദ് ഒള്‍മര്‍ട്ടിനോട് അഭ്യര്‍ഥിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|