|
| തെളിവുകള്‍ അപര്യാപ്തം: പാകിസ്ഥാന്‍ |
| ഇസ്ലമബാദ്(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009 ( 11:03 IST ) | |
മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് പാകിസ്ഥാന്‍. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്നും പാക് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതായി ഒരു പാകിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് കാരണങ്ങളാലാണ് ഇന്ത്യ നല്‍കിയ തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒന്ന്-കസബിന്‍റെ മൊഴി നിര്‍ബന്ധിച്ചും പീഡിപ്പിച്ചും പറയിപ്പിച്ചതാണെന്നതിനാല്‍ ഇതിന് നിയമസാധുതയില്ല, രണ്ട്- മുംബൈ അക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിര്‍മിച്ചവയാണെന്നതിന് യാതൊരു തെളിവുമില്ല, മൂന്ന്- ഇന്ത്യ ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് തെളിവുകളെന്നപേരില്‍ നല്‍കിയിരിക്കുന്നത്.
ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യക്ക് നല്‍കുന്ന ഔദ്യോഗിക മറുപടിയില്‍ പാകിസ്ഥാനിലെ തീവ്രവാദി അക്രമണങ്ങളില്‍ ഇന്ത്യക്കുള്ള പങ്കിനെപ്പറ്റിയും വ്യക്തമാക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ പാക്ക് പൗരന്‍ അജ്മല്‍ അമിര്‍ കസബില്‍ നിന്നു ലഭിച്ച വിവരങ്ങള്‍, അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍, തീവ്രവാദികളുടെ ടെലഫോണ്‍ സംഭാഷണം സംബന്ധിച്ച് സാറ്റ്‌ലൈറ്റ് വഴി ലഭിച്ച വിവരങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ഇന്നലെ പാകിസ്ഥാനു കൈമാറിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|