യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
തെളിവുകള്‍ തള്ളിക്കളയില്ല: പാകിസ്ഥാന്‍
ഇസ്ലാമാബാദ്(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009   ( 16:08 IST )
മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ കൈമാറിയ തെളിവുകള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് വ്യക്തമാക്കി. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മാലിക് വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ വീണ്ടും നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്.

ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്നും പാക് സര്‍ക്കാരിനെ ഉദ്ധരിച്ച് ദി നേഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് കാരണങ്ങളാലാണ് ഇന്ത്യ നല്‍കിയ തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിന്നത്.

ഒന്ന്-കസബിന്‍റെ മൊഴി നിര്‍ബന്ധിച്ചും പീഡിപ്പിച്ചും പറയിപ്പിച്ചതാണെന്നതിനാല്‍ ഇതിന് നിയമസാധുതയില്ല, രണ്ട്- മുംബൈ അക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിര്‍മിച്ചവയാണെന്നതിന് യാതൊരു തെളിവുമില്ല, മൂന്ന്- ഇന്ത്യ ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് തെളിവുകളെന്നപേരില്‍ നല്‍കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തെളിവുകള്‍ അപര്യാപ്തം: പാകിസ്ഥാന്‍
മൂന്ന് ഇസ്രായേല്‍ സൈനികരെ വധിച്ചു
മെക്സിക്കോയില്‍ ഭൂചലനം
53 സൈനികരെ വധിച്ചു: എല്‍ടിടി‌ഇ
ബൗച്ചര്‍ പാക്കിസ്ഥാനിലെത്തി
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...