യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബാഗ്ദാദില്‍ സ്ഫോടന പരമ്പര; 55 മരണം
ബാഗ്ദാദ്(ഏജന്‍സി), വെള്ളി, 24 ഏപ്രില്‍ 2009   ( 18:33 IST )
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 55 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങളില്‍ 125 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. വടക്കന്‍ ബാഗ്ദാദിലെ കസിമിയാ പ്രദേശത്തിനടുത്താണ് സ്ഫോടനമുണ്ടായത്. ശിയാ മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്.

മിനുട്ടുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്. ശിയാ പുരോഹിതന്‍ മൂസാ അല്‍ കാസിമിന്‍റെ ശവകുടീരത്തിനടുത്തായിരുന്നു ആക്രമണം. സംഭവത്തിന്‍റെ ഉത്തര വാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണങ്ങള്‍ എന്നാണ് കരുതുന്നത്.

ഇന്നലെ ബാഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ അല്‍ ക്വൊയ്‌ദ തലവന്‍ അബു ഒമര്‍ അല്‍ ബാഗ്‌ദാദിയെ അറസ്റ്റുചെയ്‌തതായി സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ സ്‌ഫോടനങ്ങളുണ്ടായത്‌. നൂറിലധികം പേര്‍ക്ക് സ്ഫോടനങ്ങളില്‍ പരിക്കേറ്റിരുന്നു. വടക്കുകിഴക്കന്‍ ബാഗ്‌ദാദിലെ ബാഖുബയില്‍ ഒരു റസ്റ്റോറന്‍റിലും തെക്കുകിഴക്കന്‍ ബാഗ്‌ദാദിലെ അല്‍റിയാദില്‍ റോന്തുചുറ്റുകയായിരുന്ന പോലീസ്‌ സംഘത്തിനു നേരെയുമാണ്‌ രണ്ടാമത്തെ ആക്രമണമുണ്ടായത്‌.

രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ബാഗ്‌ദാദിയെ അറസ്റ്റു ചെയ്‌തതെന്ന് സുരക്ഷാ വക്താവ്‌ മേജര്‍ ജനറല്‍ ക്വാസിം അത്തയാണ് അറിയിച്ചത്. ബാഗ്‌ദാദിയെ വധിച്ചുവെന്ന്‌ അമേരിക്കന്‍ സൈന്യം മുന്‍പ്‌ പലതവണ അവകാശപ്പെട്ടിരുന്നു‌. എന്നാല്‍ ഓരോ തവണയും പ്രഖ്യാപനത്തിനു പിന്നാലെ ബാഗ്‌ദാദിയുടെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലങ്കയില്‍ 6500 തമിഴര്‍ കൊല്ലപ്പെട്ടു: യുഎന്‍
പാകിസ്ഥാന്‍ ഉപേക്ഷിച്ചത് തെറ്റ്: ഹിലാരി
ഭരണഘടനയ്ക്കെതിരാ‍യ നീക്കം ചെറുക്കും: സര്‍ദാരി
യുഎന്‍ സഹായം വേണ്ട: ലങ്ക
പ്രഭാകരന്‍ രക്ഷപ്പെട്ടേക്കാമെന്ന് സൈന്യം
തായ്‌ലന്‍ഡില്‍ അടിയന്തരാവസ്ഥ പിന്‍‌വലിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഫ്രീദ സെക്സികളില്‍ നാലാമത്
‘സ്ലം ഡോഗ് മില്യണയറി‘ലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഫ്രീദ പിന്‍റോയ്ക്ക് ഒരു അംഗീകാരം കൂ...
പൃഥ്വിക്ക് വിവാഹമോ?
ബാര്‍ബിയായി കത്രീന
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...