യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പാക് ഭീകര സംഘടനകള്‍ ഒന്നിക്കുന്നു
ലാഹോര്‍(ഏജന്‍സി), 26 ഏപ്രില്‍ 2009   ( 14:51 IST )
പാകിസ്ഥാനില്‍ നിരോധിത തീവ്രവാദ സംഘടകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി പഞ്ചാബ് പ്രവിശ്യയിലെ മൂന്ന് തീവ്രവാദ സംഘടകള്‍ ചേര്‍ന്ന് മുസ്ലീം യുണൈറ്റഡ് ആര്‍മി (എംയുഎ) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സര്‍ക്കാര്‍ സേനയെ പരാജയപ്പെടുത്തുക എന്ന ലക്‍ഷ്യത്തോടെയാണ് ഭീകര സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഭീകര സംഘടനകള്‍ ഒരുമിക്കുന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകുമെന്ന് ക്രൈം ഇന്‍‌വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലഷ്കര്‍ ഇ ത്വൊയ്ബ, അയ്ഷ് ഇ മുഹമ്മദ്, ലഷ്കേ ഇ ജാങ്ങ്‌വി എന്നീ സംഘനകള്‍ ചേര്‍ന്നാണ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചത്. താലിബാന്‍, അല്‍ക്വൊയ്ദ എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകളോട് യോജിച്ച് പ്രവര്‍ത്തിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീവ്രവാദികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ട് വന്നത്.

തീവ്രവാദ ക്യാംപുകള്‍ കണ്ടെത്താല്‍ പഞ്ചാബ് പ്രവിശ്യയിലെ അഞ്ച് ജില്ലകളില്‍ സൈന്യം തെരച്ചില്‍ നടത്തിവരികയാണ്. മുസാഫര്‍ഖഡ്‌, ദേരാ ഖാസി ഖാന്‍, ഭവല്‍പൂര്‍, റഹീം യാര്‍ ഖാന്‍, ഭക്കര്‍ എന്നീ ജില്ലകളിലെ തീവ്രവാദ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്.

പാകിസ്ഥാനില്‍ ഈയിടെയുണ്ടായ സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളായിരുന്നു. പാക് നാവിക അക്കാദമിയിലും ലാഹോറില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവിടങ്ങളില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ഒരു മുതിര്‍ന്ന സിഐഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബോട്ട് മുങ്ങി 30 പേരെ കാണാതായി
പാകിസ്ഥാനില്‍ സ്ഫോടനം; 15 കുട്ടികള്‍ മരിച്ചു
ദാരിദ്ര്യം തുടച്ചുനീക്കും: ജേക്കബ് സുമ
പാക് ആണവശേഖരം അപകടം: ഹിലാരി
പ്രഭാകരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സൈന്യം
സൈന്യം പ്രഭാകരന്‍റെ താവളത്തിനടുത്തെത്തി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...