|
| ഇന്ത്യ ഭീഷണി: മുഷാറഫ് |
| വാഷിംഗ്ടണ്‍ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 12:08 IST ) | |
പാക്കിസ്ഥാന് നേര്‍ക്ക് ഇന്ത്യ സൈനിക ഭീഷണി ഉയര്‍ത്തുന്നതായി മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനം പോലെ ഇന്ത്യയില്‍ നിന്നുള്ള ഭീഷണിയും പാക്കിസ്ഥാന് വെല്ലുവിളിയാണെന്ന് മുഷറഫ് ചുണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യണമെന്നും മുഷാറഫ് അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ ആണ് ഇന്ത്യന്‍ സൈനികര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഈ ഭീഷണി അതിജീവിക്കാന്‍ പാകിസ്ഥാന്‍ സജ്ജമാണെന്നും മുഷാറഫ് പറഞ്ഞു.
താലിബാന്‍ സുപ്രധാന നഗരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന് ഇതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ താലിബാനുമായി പാകിസ്ഥാന്‍ ഒത്തുതീര്‍പ്പിനു തയാറാകില്ലെന്ന് മുഷറഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്‌ലാമാബാദിലേക്കു പ്രവേശിക്കാന്‍ മാത്രം ശക്‌തി താലിബാന് ഇല്ലെന്നും മുന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|