യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പ്രഭാകരന്‍ കൊല്ലപ്പെട്ടതായി വീണ്ടും വിവരം
കൊളംബോ (ഏജന്‍സി), 18 മെയ് 2009   ( 13:45 IST )
എല്‍‌ടിടി‌ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി അനൌദ്യോഗിക വിവരം. ലങ്കന്‍ പ്രതിരോധ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ‌എഫ്‌പിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പോരാട്ടത്തിനിടെ ഒരു ആമ്പുലന്‍സില്‍ അടുത്ത രണ്ട് അനുയായികളുമൊത്ത് രക്ഷപെടാന്‍ ശ്രമിക്കവേ സൈന്യം പ്രഭാകരനെ പതിയിരുന്ന് ആക്രമിച്ച് കൊല്ലുകയായിരുന്നെന്നാണ് വിവരം. അധികം വൈകാതെ ലങ്ക ഇക്കാര്യം സ്ഥിരീകരിക്കുമെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഇയാള്‍ വെളിപ്പെടുത്തി.

പ്രഭാകരന്‍ മരിച്ചതായി ഇന്നലെയും ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പുതിയ വാര്‍ത്തയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ലോക മാധ്യമങ്ങള്‍.

കൊടും കാടിനുള്ളില്‍ 200 പേരുടെ കാവലിലാണ് പ്രഭാകരനെന്ന് നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രഭാകരന്‍റെ മൂത്ത മകന്‍ ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതായി ലങ്കന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥിരീ‍കരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യ ഭീഷണി: മുഷാറഫ്
ലിത്ത്വാനിയയില്‍ ആദ്യവനിതാ പ്രസിഡന്‍റ്
പ്രഭാകരന്‍റെ മകന്‍ കൊല്ലപ്പെട്ടു
പ്രഭാകരന്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു
പ്രഭാകരന്‍റെ മൃതദേഹം കണ്ടെത്തി ?
70 പുലികളെ വധിച്ചതായി ലങ്കന്‍ സൈന്യം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...