യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഫിജിക്കുള്ള സഹായം റദ്ദാക്കി
സുവാ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 13:55 IST )
പട്ടാളഭരണം നടക്കുന്ന ഫിജിക്കുള്ള സാ‍മ്പത്തികസഹായം റദ്ദ് ചെയ്യാന്‍ യൂറോപ്യന്‍ യുണിയന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

31 മില്യന്‍ യു‌എസ് ഡോളറിന്‍റെ സഹായമാണ് ഇതോടെ ഫിജിക്ക് നഷ്ടമാകുക. തെരഞ്ഞെടുപ്പ് നടത്താനും രാജ്യത്ത് ഭരണ സ്ഥിരത കൈവരിക്കാനും ഉള്ള യാതൊരു നടപടിയും പട്ടാള നേതൃത്വം സ്വീകരിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ഇത് മൂലമാണ് സഹായം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും യുണിയന്‍ വിശദീകരിച്ചു.

കഴിഞ്ഞ മാസം പസഫിക് ഐലന്‍ഡ് ഫോറത്തില്‍ നിന്ന് പുറത്തായതോടെ പട്ടാള ഭരണ കൂടത്തിന്‍റെ നിലനില്‍‌പ് കൂടുതല്‍ പരുങ്ങലിലായിരുന്നു. ഇതിന് പുറമേയാണ് യൂറോപ്യന്‍ യൂണിയന്‍റെ സഹായവും മുടങ്ങുന്നത്.

അയല്‍ രാജ്യങ്ങളായ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ഒപ്പം അമേരിക്കയും ഫിജിക്കെതിരെ നേരത്തെ തന്നെ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2006ലാണ് വൊറേഖ് ബെയ്നിമരാമ ഫിജിയുടെ അധികാരമേറ്റത്. കുറച്ച് നാള്‍കൂടി അധികാരത്തില്‍ തുടരാനായി 2014 വരെ തെരഞ്ഞെടുപ്പ് ഇല്ലെന്ന് ബെയ്നിമരാമ പ്രഖ്യാപിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭാകരന്‍ കൊല്ലപ്പെട്ടതായി വീണ്ടും വിവരം
ഇന്ത്യ ഭീഷണി: മുഷാറഫ്
ലിത്ത്വാനിയയില്‍ ആദ്യവനിതാ പ്രസിഡന്‍റ്
പ്രഭാകരന്‍റെ മകന്‍ കൊല്ലപ്പെട്ടു
പ്രഭാകരന്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു
പ്രഭാകരന്‍റെ മൃതദേഹം കണ്ടെത്തി ?
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...