യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പ്രഭാകരന്‍റെ മരണം സ്ഥിരീകരിച്ചു
കൊളംബോ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 17:14 IST )
പ്രഭാകരന്‍റെ മരണം ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീ‍കരിച്ചു. ലങ്കന്‍ സൈനിക മേധാവി ശരത് ഫോണ്‍‌സെങ്കെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ലങ്ക ഇപ്പോള്‍ എല്‍‌ടിടി‌ഇയില്‍ നിന്ന് സ്വതന്ത്രമായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോന്‍‌സെങ്കെയുടെ സ്ഥിരീകരണം. എല്‍‌ടിടിയുടെ ആ‍ശയ വിനിമയ സംവിധാനം ചോര്‍ത്തിയാണ് സൈന്യം പുലിനേതാവിനെ വധിച്ചത്. രണ്ട് നേതാക്കള്‍ക്കൊപ്പം പ്രഭാകരന്‍ ആമ്പുലന്‍സില്‍ രക്ഷപെടുന്നതായിട്ടായിരുന്നു വിവരം. ഉടന്‍ പ്രദേശം വളഞ്ഞ സേന ആമ്പുലന്‍സിന് നേരെ വേടിയുതിര്‍ക്കുകയായിരുന്നു.

എല്‍‌ടിടി‌ഇയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ പൊട്ടു അമ്മനും മുതിര്‍ന്ന നേതാവ് സുസൈയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. പ്രഭാകരന്‍റെ മൃതശരീരം ഏതെന്ന് തിരിച്ചറിയാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഫൊന്‍സെങ്കെ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇറാഖില്‍ ജനുവരി 30ന് തെരഞ്ഞെടുപ്പ്
ഫിജിക്കുള്ള സഹായം റദ്ദാക്കി
പ്രഭാകരന്‍ കൊല്ലപ്പെട്ടതായി വീണ്ടും വിവരം
ഇന്ത്യ ഭീഷണി: മുഷാറഫ്
ലിത്ത്വാനിയയില്‍ ആദ്യവനിതാ പ്രസിഡന്‍റ്
പ്രഭാകരന്‍റെ മകന്‍ കൊല്ലപ്പെട്ടു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...