|
| രജപക്സെ ഇന്ന് വിജയപ്രഭാഷണം നടത്തും |
| കൊളംബോ (ഏജന്‍സി), 19 മെയ് 2009 ( 09:44 IST ) | |
തമിഴ്പുലി നേതാവ് പ്രഭാകരന്‍റെ മരണം വിശദീകരിക്കാന്‍ ലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെ ഇന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യും. പുലികള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യം അന്തിമമായി വിജയിച്ചതായി രജ്പക്സെ പ്രഖ്യാപിക്കും. ഏറെ ആകാംക്ഷയോടെയാണ് പ്രസംഗം ലോകമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നത്.
പ്രഭാകരനെ പോരാട്ടത്തിലൂടെ വധിച്ചതിന്‍റെ പൂര്‍ണ്ണചിത്രം രജപക്സെ സഭയില്‍ വിശദീകരിക്കും. ഒപ്പം പുലികള്‍ കൈവശം വെച്ചിരുന്ന പ്രദേശങ്ങളില്‍ ഇനി നടത്താനിരിക്കുന്ന വികസനങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായ ചിത്രം നല്‍കും.
തമിഴ്‌വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ക്കുള്ള കുടുതല്‍ സഹായവും രജപക്സെ പ്രഖ്യാപിക്കും.
കാല്‍നൂറ്റാണ്ട് നീണ്ട അസ്ഥിരത അവസാനിച്ച ആഹ്ലാദത്തിലാണ് ലങ്ക. ലങ്കന്‍ ഓഹരി വിപണികളില്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം ഇത് പ്രകടമായിരുന്നു. രജപക്സെ അനുയായികള്‍ ഇന്നലെ പലയിടത്തും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. കടകളിലും ഓഫീസുകള്‍ക്ക് മുകളിലും ദേശീയപതാകകള്‍ ഉയര്‍ത്തിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|