യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
രജപക്സെ പ്രഭാകരനെ പരാമര്‍ശിച്ചില്ല
ചൊവ്വ, 19 മെയ് 2009   ( 11:28 IST )
കൊളംബോ: ശ്രീലങ്കയില്‍ എല്ലാ വംശജര്‍ക്കും തുല്യ അവകാശം ഉറപ്പാക്കുമെന്ന് പ്രസിഡന്‍റ് മഹീന്ദ രജപക്സെ. അതേസമയം, പുലിനേതാവ് പ്രഭാകരന്‍റെ മരണത്തെക്കുറിച്ച് രജപക്സെ പാര്‍ലമെന്‍റില്‍ നടത്തിയ വിജയ പ്രഖ്യാപനത്തില്‍ വിശദീകരണമുണ്ടായില്ല.

തമിഴരോട് എതിരല്ലെന്നും എല്‍‌ടിടി‌ഇ മാത്രമായിരുന്നു സര്‍ക്കാരിന്‍റെ എതിരാളികളെന്നും രജപക്സെ ചൂണ്ടിക്കാട്ടി. സിംഹളരും തമിഴരും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു എല്‍‌ടിടി‌ഇ. തമിഴരുള്‍പ്പെടെ എല്ലാവരുടെയും സംരക്ഷണം തന്‍റെ കടമയാണെന്നും രജപക്സെ വ്യക്തമാക്കി.

യുദ്ധമേഖലയിലുണ്ടായിരുന്ന ജനങ്ങളെ എല്ലാ സൌകര്യങ്ങളോടും കൂടി അവിടെത്തന്നെ പുനരധിവസിപ്പിക്കും. എല്‍‌ടിടി‌ഇക്കെതിരായ വിജയത്തിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഒരു ഉത്തമ മാതൃകകയായി ലങ്ക മാറിയതായും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

എന്നാല്‍ സൈനിക വിജയം പ്രശ്നത്തിന് അന്തിമപരിഹാരം നല്‍കുന്നില്ലെന്ന് പറഞ്ഞ രജപക്സെ രാഷ്ട്രീയ പരിഹാരത്തിനായി ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. രജപക്സെയുടെ വിജയപ്രഖ്യാപനം പലപ്പോഴും കയ്യടിയോടെയാണ് സഭ സ്വീകരിച്ചത്.

പ്രഭാ‍കരന്‍ ജീവനോടെയുണ്ടെന്ന് എല്‍‌ടിടി‌ഇ അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലങ്കയിലെങ്ങും സൈനിക വിജയം ആഘോഷിക്കുകയാണ്. പലയിടത്തും വ്യാപാരസ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും മുകളില്‍ ദേശീയപതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്. രജപക്സെ അനുയായികള്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും നടത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രാജപക്സെ ഇന്ന് വിജയപ്രഭാഷണം നടത്തും
പ്രഭാകരന്‍റെ മരണം സ്ഥിരീകരിച്ചു
ഇറാഖില്‍ ജനുവരി 30ന് തെരഞ്ഞെടുപ്പ്
ഫിജിക്കുള്ള സഹായം റദ്ദാക്കി
പ്രഭാകരന്‍ കൊല്ലപ്പെട്ടതായി വീണ്ടും വിവരം
ഇന്ത്യ ഭീഷണി: മുഷാറഫ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...