|
| പ്രഭാകരന്‍ സുരക്ഷിതന്‍: എല്‍ടിടിഇ |
| കൊളംബോ(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 12:51 IST ) | |
പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനാണെന്നും എല്‍ടിടിഇ. സംഘടനാ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റായ തമിള്‍നെറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. എല്‍ടിടിഇ നേതാവ് എസ് പത്മനാഥന്‍റേതാണ് വാക്കുകള്‍.
പ്രഭാകരന്‍റെ മരണം ലങ്കന്‍ സര്‍ക്കാരും സേനയും സ്ഥിരീകരിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് നേതാവ് സുരക്ഷിതനാണെന്ന വാര്‍ത്ത സൈറ്റ് പുറത്തുവരുന്നത്. പ്രഭാകരനെ വധിച്ചതായുള്ള ലങ്കയുടെ അവകാശവാദം പൂര്‍ണ്ണമായി നിഷേധിച്ചുകൊണ്ടാണ് വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഗോള തമിഴ്സമൂഹത്തിനുള്ള അറിയിപ്പായിട്ടാണ് പ്രസ്താവന തുടങ്ങുന്നത്. തമിഴരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തുടര്‍ന്നും പ്രഭാകരന്‍ പട നയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എല്‍ടിടിഇ വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിക്കുന്ന വെബ്സൈറ്റാണ് തമിഴ്നെറ്റ്. സംഘടനയുടെ ഔദ്യോഗിക തീരുമാനങ്ങളും ഈ സൈറ്റ് വഴിയാണ് അവര്‍ പുറത്തുവിടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|