യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പ്രഭാകരന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
കൊളംബോ(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 14:01 IST )
പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ ലങ്കന്‍ ടിവി പുറത്തുവിട്ടു. പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന എല്‍‌ടിടി‌ഇയുടെ അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ലങ്ക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഒറ്റനോട്ടത്തില്‍ തന്നെ പ്രഭാ‍കരന്‍റെ രൂപവുമായി ഏറെ സാമ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സൈനികര്‍ പ്രഭാകരന്‍റെ മൃതദേഹം പരിശോധിക്കുന്നതാണ് ദൃശ്യങ്ങള്‍. തലയില്‍ വെടിയേറ്റാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതെന്നും സൈന്യം വിശദീകരിച്ചു. ദൃശ്യത്തില്‍ മൃതദേഹത്തിന്‍റെ തലയുടെ മുകള്‍ ഭാഗം മറച്ച നിലയില്‍ ആണ്.

ഡി‌എന്‍‌എ പരിശോധനയിലും മരിച്ചത് പ്രഭാകരന്‍ തന്നെയാണ് സ്ഥിരീകരിച്ചതായി ലങ്കന്‍ സൈന്യം അറിയിച്ചു. ഇന്നലെ പ്രഭാ‍കരന്‍റെ മരണം സ്ഥിരീകരിച്ചെങ്കിലും ചിത്രങ്ങള്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംശയം നിലനിന്നിരുന്നു.

പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനാണെന്നും എല്‍‌ടിടി‌ഇ അനുകൂല വെബ്സൈറ്റായ തമിള്‍നെറ്റ് രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാവിലെ പാര്‍ലമെന്‍റില്‍ സൈനിക വിജയം പ്രഖ്യാപിച്ച ലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപ്ക്സെയും പ്രഭാകരന്‍റെ മരണത്തെക്കുറിച്ച് ഒന്നും പരാ‍മര്‍ശിച്ചിരുന്നില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭാകരന്‍ സുരക്ഷിതന്‍: എല്‍‌ടിടി‌ഇ
രജപക്സെ പ്രഭാകരനെ പരാമര്‍ശിച്ചില്ല
രജപക്സെ ഇന്ന് വിജയപ്രഭാഷണം നടത്തും
പ്രഭാകരന്‍റെ മരണം സ്ഥിരീകരിച്ചു
ഇറാഖില്‍ ജനുവരി 30ന് തെരഞ്ഞെടുപ്പ്
ഫിജിക്കുള്ള സഹായം റദ്ദാക്കി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...