|
| പ്രഭാകരന്‍: ഇന്ത്യ തെളിവ് ആവശ്യപ്പെടും |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:34 IST ) | |
പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരനും രഹസ്യാന്വേഷണ വിഭാഗം തലവന്‍ പൊട്ടു അമ്മനും മരിച്ചതിന്‍റെ ഫോറന്‍സിക് തെളിവുകള്‍ ഇന്ത്യ ആവശ്യപ്പെടും. രാജീവ് ഗാന്ധി വധക്കേസ് അവസാനിപ്പിക്കുന്നതിനാണ് തെളിവുകള്‍ ആവശ്യപ്പെടുക.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചാവേര്‍ ബോംബാക്രമണത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പുലികള്‍ നിഷേധിച്ചു എങ്കിലും പിന്നീട് സിബിഐയുടെ അന്വേഷണത്തില്‍ പുലികളുടെ ബന്ധം വ്യക്തമായി തെളിഞ്ഞു.
1991 മെയ് 21ന് ചെന്നൈയ്ക്ക് അടുത്ത് ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാജീവ് ഗാന്ധിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിച്ചത്. ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാനപാലന സേനയെ അയച്ചതിനുള്ള പ്രതികാരമായിട്ടാണ് ആക്രമണത്തെ വിലയിരുത്തുന്നത്.
രാജീവ് വധ കേസില്‍ ഇന്ത്യ അന്വേഷിച്ചു കൊണ്ടിരുന്ന പ്രധാന പ്രതികളായിരുന്നു പ്രഭാകരനും പൊട്ടു അമ്മനും. രാജീവ് ഗാന്ധിയെ വധിക്കാനായി 41 അംഗ പുലി സംഘത്തെയായിരുന്നു പുലികള്‍ അയച്ചിരുന്നത്. ഇതില്‍ 14 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു.
അന്വേഷണ സമയത്ത് 12 പേര്‍ ആത്മഹത്യ ചെയ്തു. പ്രഭാകരനെയും പൊട്ടു അമ്മനെയും കൂടാതെ അഖില എന്ന പുലി നേതാവിനെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അഖില ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 1995ല്‍ മരണമടഞ്ഞു.
കാഞ്ചീപുരത്തിനടുത്തുള്ള പൂനമല്ലിയിലെ ടാഡ കോടതിയാണ് രാജീവ് വധക്കേസ് നടക്കുന്നത്. ലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ ലഭിച്ച ശേഷം അത് കോടതിയെ ധരിപ്പിച്ചാല്‍ മാത്രമേ കേസ് അവസാനിപ്പിക്കാന്‍ കഴിയൂ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|