|
| ജപ്പാനില്‍ പന്നിപ്പനി വ്യാപിക്കുന്നു |
| ടോക്കിയോ(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:39 IST ) | |
ജപ്പാനില്‍ കഴിഞ്ഞ ദിവസം 20 പന്നിപ്പനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 158 ആയി.
ഒരാഴ്ചയ്ക്കുള്ളിലാണ് ജപ്പാനില്‍ ഇത്രയും പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോബെ, ഒസാക്ക എന്നിവിടങ്ങളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. കൌമാര പ്രായക്കാരിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതുതായി രോഗബാധ കണ്ടെത്തിയവരുടെയൊന്നും ആരോഗ്യ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗ ബാധ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ തുറന്നും പ്രത്യേക മേഖലയിലുള്ള തൊഴിലാളികള്‍ക്ക് മുഖം മൂടി നിര്‍ബന്ധമാക്കിയും പന്നിപ്പനി തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. സ്കൂളുകള്‍ ഒരാഴ്ച അടച്ചുപൂട്ടാനും കമ്പനികളോട് ബിസിനസ് ട്രിപ്പുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെയ് ആദ്യം രാജ്യത്തിന്‍റെ പ്രധാന വിമാനതാവളത്തില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ രാജ്യത്ത് രോഗ ബാധ പടര്‍ന്ന് പിടിച്ചിരിക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവയ്ക്ക് ശേഷം രോഗബാധ ഏറ്റവും കൂടുതല്‍ കാണപ്പെട്ട രാജ്യമാണ് ജപ്പാന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|